ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ അടിമാലി ബ്ലോക്കില്‍ മന്നാങ്കണ്ടം വില്ലേജ് പരിധിയില്‍ വരുന്ന അടിമാലി ഗ്രാമപഞ്ചായത്തിന് 271.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പടിഞ്ഞാറ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കിഴക്ക് വെള്ളത്തൂവല്‍ പഞ്ചായത്ത്, വടക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത്, തെക്ക് പെരിയാര്‍ നദി എന്നിവയാണ്. ചരിത്രമുറങ്ങുന്ന മലയടിവാരത്ത് മന്നാന്‍ സമുദായക്കാരുടെ സങ്കേതമായിരുന്നു മന്നാങ്കണ്ടവും കുട്ടമ്പുഴയും. അടിമാലിയെന്നാല്‍ മന്നാന്‍ സമുദായക്കാരുടെ ഭാഷയില്‍ വെള്ളം വന്നു വീഴുന്ന സ്ഥലം എന്നാണ് അര്‍ത്ഥം. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ടതായിരുന്നു. 1955 ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുട്ടമ്പുഴ-മന്നാങ്കണ്ടം എന്നീ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 29, 2026
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം
മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുമായി വ്യാപകമായി നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:പ്രധാന ശുചീകരണ പ്രവർത്തനങ്ങൾഓടകളും തോടുകളും വൃത്തിയാക്കൽ: മഴവെള്ളം സുഗമമായി ഒഴുക്കിവിടുന്നതിനായി തടസ്സങ്ങൾ നീക്കി...
കൂടുതൽ വായിക്കുക