അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഭൂപടം

അടിമാലി ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങൾ
 
🏛️
പഞ്ചായത്ത് ഭൂപടം
About Adimali Grama Panchayat
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് അടിമാലി ഗ്രാമപഞ്ചായത്ത്. 271.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള 24 വാർഡുകൾ ഉൾപ്പെട്ട ഈ പഞ്ചായത്ത് അടിമാലി ബ്ലോക്കിലെ മന്നാംകണ്ടം വില്ലേജ് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. 

ചരിത്രമുറങ്ങുന്ന മലയടിവാരത്ത് മന്നാൻ സമുദായക്കാരുടെ സങ്കേതമായിരുന്നു മന്നാംകണ്ടവും കുട്ടമ്പുഴയും. അടിമാലിയെന്നാൽ മന്നാൻ സമുദായക്കാരുടെ ഭാഷയിൽ “വെള്ളം വന്നു വീഴുന്ന സ്ഥലം” എന്നാണ് അർത്ഥം. 

ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാർ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാർഡിൽ ഉൾപ്പെട്ടിരുന്നു. 1955-ൽ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുട്ടമ്പുഴ-മന്നാംകണ്ടം പ്രദേശങ്ങൾ കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാർഡ് ആയിരുന്നു. 

1960-ൽ മന്നാംകണ്ടം പഞ്ചായത്ത് രൂപീകരിച്ചു. 1967-ൽ കുട്ടമ്പുഴ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ മന്നാംകണ്ടം പഞ്ചായത്തിന്റെ രണ്ടു വാർഡുകൾ നഷ്ടപ്പെട്ട് ഇന്നത്തെ രൂപത്തിലായി. പിന്നീട് മന്നാംകണ്ടം പഞ്ചായത്ത് എന്നത് അടിമാലി പഞ്ചായത്ത് എന്ന് പുനർനാമകരണം ചെയ്തു. 

സഹ്യന്റെ സാനുവിൽ മനോഹരമായ ഈ പ്രദേശത്തിന് തെക്ക് ഭാഗത്ത് പെരിയാറും, വടക്ക് ഭാഗത്ത് കൊരങ്ങാട്ടി മലകളും, കിഴക്ക് ഭാഗത്ത് കൂമ്പൻപാറ മലകളുടെ അടിവാരവും, പടിഞ്ഞാറ് ഭാഗത്ത് സുപ്രസിദ്ധമായ നേര്യമംഗലം ആർച്ച് പാലവും അതിരിടുന്നു. 

എറണാകുളം ജില്ലയിൽ നിന്ന് അടിമാലി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന രാജകീയ പൊതുവഴി ഇന്ന് നാഷണൽ ഹൈവേ 49 ആയി സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് കടന്നുപോകുന്നു. 

ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും, നാഷണൽ ഹൈവേ 49-ലൂടെയുള്ള യാത്രയിൽ നയനാനന്ദകരമായ കാഴ്ചകളാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുതിരകുത്തി മലയുടെ നെറുകയിൽ നിന്ന് എറണാകുളം ടൗണിന്റെ ദൂരവീക്ഷണം ലഭിക്കും. 

താഴ്വാരത്തിൽ ലോവർ പെരിയാർ പദ്ധതി സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിൽ 75 ശതമാനം കറുത്ത പശിമരാശി മണ്ണും 25 ശതമാനം ചെമ്മണ്ണും ആണ്. ആദിവാസികൾക്കും കുടിയേറ്റ കർഷകർക്കും കനകം സമ്മാനിക്കുന്ന ഈ സഹ്യന്റെ പുത്രി ഹൈറേഞ്ചിന് അഭിമാനമാണ്.
271.53
ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം
24
ആകെ വാർഡുകൾ
600–1000 m
പ്രധാനമായും കാണപ്പെടുന്ന ഉയരം
🧭
അതിരുകൾ
Geographical Boundaries
പടിഞ്ഞാറ്
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്
കിഴക്ക്
വെള്ളത്തൂവൽ, പള്ളിവാസൽ ഗ്രാമപഞ്ചായത്തുകൾ
വടക്ക്
മാങ്കുളം ഗ്രാമപഞ്ചായത്ത്
തെക്ക്
പെരിയാർ നദി
📍
വാർഡുകൾ
24 Ward Details
01  പഴമ്പള്ളിച്ചാൽ
02  പരിശക്കല്ല്
03  ഇരുമ്പുപാലം
04  പ്ലാക്കയം
05  പതിനാലാം മൈൽ
06  മച്ചിപ്ലാവ്
07  ചാറ്റുപാറ
08  അടിമാലി നോർത്ത്
09  താലമാലി
10  കരിങ്കുളം
11  പൂഞ്ഞാർകണ്ടം
12  കൂമ്പൻപാറ
13  മില്ലുംപ്പടി
14  ഇരുനൂർറേക്കർ
15  മന്നാംകാല
16  അടിമാലി
17  ചാറ്റുപാറ സൗത്ത്
18  മണൽപ്പടി
19  ചിന്നപ്പാറ
20  മച്ചിപ്ലാവ് വെസ്റ്റ്
21  മെഴുകുംചാൽ
22  ദേവിയാർ
23  കാഞ്ഞിരവേലി
24  വാളറ

Adimaly_map