പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ബാബു പി കുര്യാക്കോസ്

പ്രസിഡൻ്റ്

റൈഹാനത്ത് ഷുക്കൂര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബേബി ജോസഫ് അഞ്ചേരി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എന്‍ മനീഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലത സലി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആര്‍ നന്ദകുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ബാബു പി കുര്യോക്കോസ്

പ്രസിഡന്‍റ്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം- അടിമാലി ഗ്രാമപഞ്ചായത്ത്, ദേവികുളം താലൂക്ക്, ഇടുക്കി ജില്ല, കേരളം

വാര്‍ഡുകള്‍-24, നിയമസഭാ മണ്ഡലം- ദേവികുളം, ലോക്സഭാ മണ്ഡലം - ദേവികുളം 

വില്ലേജ്- മന്നാംങ്കണ്ടം

ജനസംഖ്യ-40593

വിസ്തീര്‍ണ്ണം- 271.5

പട്ടിക വര്‍ഗ്ഗ കോളനികള്‍- 27

പട്ടിക ജാതി കോളനി -7

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ അടിമാലി ബ്ലോക്കില്‍ മന്നാങ്കണ്ടം വില്ലേജ് പരിധിയില്‍ വരുന്ന അടിമാലി ഗ്രാമപഞ്ചായത്തിന് 271.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്‍റെ അതിര്‍ത്തികള്‍‍ പടിഞ്ഞാറ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കിഴക്ക് വെള്ളത്തൂവല്‍ പഞ്ചായത്ത്, വടക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത്, തെക്ക് പെരിയാര്‍ നദി എന്നിവയാണ്. ചരിത്രമുറങ്ങുന്ന മലയടിവാരത്ത് മന്നാന്‍ സമുദായക്കാരുടെ സങ്കേതമായിരുന്നു മന്നാങ്കണ്ടവും കുട്ടമ്പുഴയും. അടിമാലിയെന്നാല്‍ മന്നാന്‍ സമുദായക്കാരുടെ ഭാഷയില്‍ വെള്ളം വന്നു വീഴുന്ന സ്ഥലം എന്നാണ് അര്‍ത്ഥം. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാര്‍‍ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്‍റെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ടതായിരുന്നു. 1955 ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുട്ടമ്പുഴ-മന്നാങ്കണ്ടം എന്നീ...

കൂടുതൽ വായിക്കുക