"This is a website currently under construction. The information provided on it is incomplete."
വാര്‍ത്തകളും വിവരങ്ങളും

 

                                          താല്‍പ്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു.       

അടിമാലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന് സ്ഥലം വാങ്ങല്‍, എം സി എഫ് ന് സ്ഥലം വാങ്ങല്‍, ടര്‍ഫിന്  സ്ഥലം വാങ്ങല്‍ എന്നിവയിലേക്കായി പഞ്ചായത്തിലേക്ക് സൗജന്യമായോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കോ ക്ഷമതയുള്ള അധികാരസ്ഥാനം നിശ്ചയിക്കുന്ന മൂല്യനിര്‍ണയ സാക്ഷ്യപത്രം പ്രകാരമുള്ള വിലയ്ക്ക് കൈമാറുന്നതിന് താല്‍പര്യമുള്ള ഭൂവുടമകളില്‍ നിന്നും   താല്‍പ്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. പ്രസ്തുത വസ്തുവിന്മേല്‍ കോടതി നടപടികളോ, ജപ്തി ജാമ്യം സഹകരണ സംഘങ്ങളിലുള്ള ബാധ്യതകളോ, പണയബാധ്യതകളോ പാടില്ലാത്തതും നിക്ഷിപ്ത വനഭൂമി, പാരിസ്ഥിതിക ദുര്‍ബല പ്രദേശം , സര്‍ക്കാര്‍ ഭൂമി, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പതിച്ചുകിട്ടിയ ഭൂമി, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്‍റെ പരിധിയില്‍ വരുന്നത് മുതലായ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടാത്തതും ഭൂപരിഷ്ക്കരണ നിയമപ്രകാരം ക്ലിപ്തപ്പെടുത്തിയ പരിധിയില്‍ വരുന്നതുമായിരിക്കേണ്ടതാണ്. യഥാവിധി തയ്യാറാക്കിയ താല്‍പര്യപത്രം ഭൂപരിഷ്ക്കരണ നിയമപ്രകാരം 2026 ജൂലൈ  മാസം 31 നുള്ളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടാതെ മേല്‍ വസ്തുവിലേക്ക് റോഡ്, വൈദ്യുതി സൗകര്യം ഇവ ഉണ്ടായിരിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.